BollywoodCinemaGeneralIndian CinemaNEWSWOODs

അന്‍പതിലേറെ അശ്ലീല കോളുകള്‍!! പരാതിയുമായി നടി

 

ബോളിവുഡിലെ ഒരു നടിക്ക് ഇപ്പോള്‍ ഫോണ്‍ പേടിയായിരിക്കുകയാണ്. കാരണം ദിവസവും അന്‍പതിലേറെ അശ്ലീല കോളുകളാണ് നടിക്ക് വരുന്നത്. ബോളിവുഡിലെ പുതിയ ​െസലിബ്രിറ്റിയും മോഡലുമായ കൊയീന മിത്രക്കാണ് ഈ അനുഭവം. ആഭാസകരമായ ഇത്തരം കോളുകൾ 50 എണ്ണതതിലേറെയായ​േതാടെ തടയുവാൻ മറ്റു മാർഗമില്ല​തെ പൊലീസ്​ കേസുമായി മുന്നോട്ടു പോവുകയാണ്​ നടി.

സ്വകാര്യ ഫോണിലേക്ക്​ വന്ന അശ്ലീല കോളുകൾക്കതിരെ നടപടി ആവശ്യപ്പെട്ട്​ ഒഷിവാര പൊലീസ്​ സ്​റ്റേഷനില്‍ ​ നടി പരാതി നൽകിക്കഴിഞ്ഞു​. അസഭ്യമായി ഫോണിൽ സംസാരിച്ചയാൾ രാത്രി കൂടെച്ചെന്നാൽ പണം നൽകാമെന്നു പറഞ്ഞതായി നടി പരാതിയിൽ ആരോപിക്കുന്നു. വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ പ്രവർത്തികൊണ്ടോ സ്​ത്രീകളെ അപമാനിക്കുന്ന തരത്തിൽ പെരുമാറുന്നത്​ തടയുന്ന ​െഎ.പി.സി ​െസക്​ഷൻ 509 പ്രകാരമാണ്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. 33കാരിയായ നടി പ്രശസ്​തയായത്​ ഇൗ അടുത്ത കാലത്താണ്​. ആദ്യം മോഡലിംഗ്​ രംഗത്തെത്തിയ മിത്ര പിന്നീട്​ സംഗീത ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു ശേഷം സിനിമയിലെത്തിയ നടി ‘ഹെയ്​ ബേബി’, ‘അപ്​ന സപ്​ന മണി മണി’ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments


Back to top button