BollywoodCinemaGeneralLatest NewsNEWSWOODs

നടി രേഖ ബി ജെ പിയിലേയ്ക്കോ!!

 

ഇപ്പോള്‍ കോണ്ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിമാറുന്ന കാഴ്ചയാണ് നടക്കുന്നത്. ഇതിലേക്ക് കോണ്ഗ്രസ് എംപിയും നടിയുമായ രേഖയുടെ പേരും ഇപ്പോള്‍ ഉയര്‍ന്നുവരുന്നു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പാര്‍ലമെന്റില്‍ എത്തിയ എംപി രേഖ ധരിച്ചിരുന്ന സാരിയാണ് ഇപ്പോള്‍ ഈ ചര്‍ച്ചയ്ക്ക് കാരണം. ക്രീം കളര്‍ സാരി ധരിച്ചാണ് അവര്‍ എത്തിയത്.

ഈ സാരിയിലെ സവിശേഷമായ എംബ്രോയിഡറിയാണ് ശ്രദ്ധയാകര്‍ഷിച്ചത്. ഒറ്റ നോട്ടത്തില്‍ ബിജെപിയുടെ ചിഹ്നമായ താമര പോലെ തോന്നിക്കുന്ന എംബ്രോയിഡറിയാണ് രേഖയുടെ സാരിയില്‍ ഉണ്ടായിരുന്നത്. ഇത് മാധ്യമ ക്യാമറകള്‍ ഒപ്പിയെടുത്തു. രേഖയുടെ സാരിയിലെ അടയാളം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണോ എന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ച. കോണ്‍ഗ്രസിന്റെ നോമിനേറ്റഡ് അംഗമായ രേഖ ബിജെപിയിലേക്ക് പോകുമോ എന്നാണ് ചര്‍ച്ച

shortlink

Related Articles

Post Your Comments


Back to top button