CinemaKollywoodNEWS

ബോക്സോഫീസില്‍ ചരിത്രം കുറിച്ച് ‘വിക്രം വേദ’

കോളിവുഡ് സിനിമാ വ്യവസായത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് ‘വിക്രം വേദ’ സ്വന്തമാക്കിയിരിക്കുന്നത്. 17 ദിവസം കൊണ്ട് തമിഴ് നാട്ടില്‍ നിന്നു മാത്രമായി 35 കോടിയോളം കളക്റ്റ് ചെയ്ത ചിത്രം ആഗോള ബോക്സോഫീസില്‍ 50 കോടിയുമായി മുന്നേറുന്നു. സൂപ്പര്‍ താരങ്ങളില്ലാത്ത ചിത്രം തങ്കതിളക്കമുള്ള വിജയമാണ് കുറിച്ചിരിക്കുന്നത്. ജൂലൈ 21-ന് റിലീസ് ചെയ്ത ചിത്രം ഇന്നും ഹൗസ്ഫുള്‍ ആയി തുടരുകയാണ്.

പുഷ്കര്‍ ഗായത്രി എന്ന ദമ്പതിമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ്‌ സേതുപതിയും, മാധവനും വിക്രവും,വേദയുമായി എത്തുന്ന ചിത്രം ഉത്തരേന്ത്യയിലും ചര്‍ച്ചയായി കഴിഞ്ഞു. ആക്ഷന്‍ ത്രില്ലറായി പറയുന്ന ചിത്രത്തിന്‍റെ അവതരണ വേഗതയാണ് പ്രേക്ഷകരെ സ്വാധീനിച്ചത്. പ്രമേയം പുതുമയുള്ളതല്ലങ്കിലും വ്യത്യസ്തമായ മേക്കിംഗ് ശൈലി വിക്രം വേദയെ മറ്റൊരു ലെവലില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments


Back to top button