CinemaGeneralLatest NewsMollywoodNEWSWOODs

ലേഡിസൂപ്പര്‍സ്റ്റാറും പൃഥ്വിരാജും ഒരുമിക്കുന്നു!!

മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജിന്റെ നായികയായി മഞ്ജുവാര്യര്‍ എത്തുന്നു. ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗബ്രിയേലും മാലാഖമാരും എന്ന ചിത്രത്തിലാണ് മഞ്ജു പൃഥ്വിയുടെ നായികയാകുന്നത്. ഇരുവരും നായികാനായകന്മാരായി ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്.

മമ്മൂട്ടി നായകനായ മുന്നറിയിപ്പാണ് വേണുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ഫഹദിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് വേണു. അതിനു ശേഷം മാത്രമേ ഗബ്രിയേലും മാലാഖമാരും ആരംഭിക്കുകയുള്ളൂ. വേണുവിന്റെ ആദ്യ സംവിധാന സംരംഭമായ ദയയില്‍ മഞ്ജുവാര്യരായിരുന്നു നായിക. മഞ്ജു ആദ്യമായി ആണ്‍വേഷം കെട്ടി അഭിനയിച്ച ചിത്രമായിരുന്നു ദയ.

കമല സുരയ്യയുടെ ജീവിത കഥ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമിയില്‍ മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ അതിഥി താരമായി പൃഥ്വിരാജ് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്പ് മാര്‍ത്താണ്ഡന്‍ ഒരുക്കിയ പൃഥ്വിരാജ് ചിത്രമായ പാവാടയില്‍ മഞ്ജു അതിഥിതാരമായി എത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button