CinemaMollywoodNEWS

മമ്മൂട്ടിയുടെ 400-ആം സിനിമയില്‍ ദുല്‍ഖര്‍ സല്‍മാനും?

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്തംബര്‍-ഏഴിന് താരത്തിന്റെ 400-ആം ചിത്രം പ്രഖ്യാപിക്കുമെന്നാണ് പുതിയ വിവരം. ഓഗസ്റ്റ്‌ സിനിമാസ് ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാരാണ് 400-ആം ചിത്രമായി പ്രഖ്യാപിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി-ദുല്‍ഖര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം അമല്‍നീരദ് സംവിധാനം ചെയ്യുന്നുവെന്നും വാര്‍ത്തയുണ്ട്. ഈ ചിത്രമാകും മമ്മൂട്ടിയുടെ 400-ആം സിനിമയെന്നും പറയപ്പെടുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശരത് സന്ധിത് സംവിധാനം ചെയ്യുന്ന ‘പരോള്‍’, ശ്യാംധറിന്റെ ഓണച്ചിത്രം ‘പുള്ളിക്കാരന്‍ സ്റ്റാറാ’ തുടങ്ങിയവയാണ് പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button