GeneralNEWS

ദിലീപിനെ ചാനലുകള്‍ വിറ്റുതിന്നുന്നു; ദിലീപ് വിഷയത്തില്‍ ഇക്ബാല്‍ കുറ്റിപ്പുറം പറയുന്നതെന്ത്?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു ദിലീപ് അറസ്റ്റിലായ സാഹചര്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ഏറെ നാളുകള്‍ക്ക് ശേഷം ഫേസ്ബുക്കില്‍ സജീവമായ തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. ദിലീപിന്‍റെ ജനസ്വീകാര്യത ചാനലുകള്‍ വിറ്റുതിന്നുന്നുവെന്നായിരുന്നു ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ വിമര്‍ശനം. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പരമാവധി കടുത്ത ശിക്ഷ അയാള്‍ക്ക് കിട്ടട്ടെയെന്നും ഇക്ബാല്‍ കുറ്റിപ്പുറം ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു വർഷത്തോളം ഫേസ്ബുക്കിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പലതരം കോലാഹലങ്ങളിൽ നിന്നും. ദിലീപ് അറസ്റിലായപ്പോൾ എല്ലാവരെയും പോലെ ഞാനും പകച്ചു നിന്നു. ആരോപിക്കപ്പെടുന്ന പോലെ
തെറ്റ് ചെയ്‌തിട്ടുണ്ടെകിൽ അയാൾ ശിക്ഷിക്കപ്പെടട്ടെ എന്നും കരുതി.
പക്ഷെ തെളിവ് ശേഖരണവും അന്വേഷണവും ബഹുദൂരം മുന്നോട്ടു പോയിട്ടും ജാമ്യം അനുവദിക്കാതെ ദിലീപിനെ ജയിലിലിട്ടു പീഡിപ്പിക്കുന്നത് അത്യന്തം വേദനയുണ്ടാക്കുന്നു.
ദിലീപ്
പൾസർ സുനിയോ , നിഷാമോ , ഗോവിന്ദച്ചാമിയോ ,
അമീറുൽ ഇസ്ലാമോ അല്ല
മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച സഹോദരനോ , മകനോ , സുഹൃത്തോ ആയ കലാകാരനാണ്.
ആ സ്വീകാര്യതയെയാണ് ചാനലുകൾ വിറ്റുതിന്നത്.
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പരമാവധി കടുത്ത ശിക്ഷ അയാൾക്ക്‌ കിട്ടട്ടെ. മറിച്ചാണ് സത്യമെങ്കിൽ ഇപ്പോൾ അയാൾ അനുഭവിക്കുന്ന പീഡനത്തിന് ചരിത്രം നമുക്ക് മാപ്പു തരില്ല.

shortlink

Related Articles

Post Your Comments


Back to top button