CinemaIndian CinemaLatest NewsMollywoodMovie GossipsWOODs

പൃഥിരാജ് നായകനാകുന്ന കര്‍ണന്‍ ഉടന്‍!!

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥിരാജ് നായകനാകുന്ന കര്‍ണന്റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം തുടങ്ങുമെന്നു റിപ്പോര്‍ട്ട്. മഹാഭാരതത്തിലെ കഥാപാത്രമായ കര്‍ണനായി പൃഥ്വിരാജ് എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എന്ന് നിന്റെ മൊയ്തീനിലൂടെ അരങ്ങേറിയ ആര്‍.എസ്. വിമലാണ്. മുന്നൂറു കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന വിമാനത്തിന്റെ അവസാനഘട്ട ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. തൂത്തുക്കുടിയാണ് ലൊക്കേഷന്‍. ബ്ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് മറ്റൊരു ചിത്രം. പൃഥ്വിരാജ് നവംബര്‍ മുതല്‍ അഭിനയിച്ചു തുടങ്ങും. ഈ ചിത്രത്തിന് 18 മാസത്തെ ഷൂട്ടിംഗാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button