BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

നടന്‍ അമിത്തിന്റെ ഭാര്യ ദുബായില്‍ അറസ്റ്റില്‍

 

പ്രശസ്ത ഹിന്ദി സീരിയല്‍ താരം അമിത്​ ടെണ്‍ഡണി​ന്റെ ഭാര്യ ദുബായി ജയിലില്‍ ആണെന്ന് റിപ്പോര്‍ട്ട്. അമിതിന്റെ ഭാര്യ റൂബി ചര്‍മരോഗ വിദഗ്​ധയാണ്. യു.എ.ഇ സര്‍ക്കാര്‍ ഉദ്യോഗസ്​ഥരെ ഭീഷണിപ്പെടുത്തി എന്ന കേസിലാണ്​ അറസ്​റ്റിലായത്​. ഭാര്യ ദുബായി ജയിലിലാണെന്നും അവരെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്​ താനെന്നും നടന്‍ ന്യൂ ഇന്ത്യന്‍ എക്​സ്​പ്രസിനോട്​ പറഞ്ഞു. ഒരു തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്തയാഴ്​ച ദുബായിലേക്ക്​ വീണ്ടും പോകുന്നുണ്ടെന്നും അമിത്​ പറയുന്നു.

ഹിന്ദി സീരിയല്‍ കാസമിലൂടെയാണ് അമിത് ശ്രദ്ധേയനാകുന്നത്. ”റൂബി നിരപരാധിയാണ്​. പണക്കാര​െനന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ ചികിത്സിക്കുന്ന ഡോക്​ടറാണ്​. നന്നായി ജോലി ചെയ്യുന്ന അവരെ ബോളിവുഡില്‍ നിന്നു മാത്രമല്ല, ഹോളിവുഡില്‍ നിന്നും ആളുകള്‍ തേടി​യെത്താറുണ്ട്​. റൂബിയെ ആരോ കെണിയില്‍ പെടുത്തിയതാണെന്നും” അമിത്​ ആരോപിക്കുന്നു. 10 വര്‍ഷം മുമ്പാണ്​ ഇവരുടെ വിവാഹം കഴിഞ്ഞത്​. ഏഴു വയസുള്ള മകളുണ്ട്​. നിലവില്‍ ഇരുവരും അകന്നു കഴിയുകയാണ്​.

shortlink

Related Articles

Post Your Comments


Back to top button