CinemaMollywoodNEWS

കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് ആരും അറിയാത്ത രഹസ്യമുണ്ട്; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കുപ്രസിദ്ധ കള്ളന്‍ കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥ ബിഗ്‌സ്ക്രീനില്‍ പകര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് ഇതുവരെ ലോകം അറിയാത്ത ഒരു രഹസ്യമുണ്ടെന്നാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. ആ രഹസ്യം എന്താണെന്നുള്ളത് ചിത്രം പുറത്തിറങ്ങുമ്പോള്‍ മനസിലാകുമെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗോകുലം ഗോപാലനാണ്. കേരളത്തിന് പുറമേ ശ്രീലങ്കയും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനാകും. ബോബി-സഞ്ജയ്‌ ടീമാണ് ചിത്രത്തിന്‍റെ തിരക്കഥ.

shortlink

Related Articles

Post Your Comments


Back to top button