GeneralLatest NewsMollywoodNEWS

“പ്രിഥ്വിരാജ് ശ്രീകൃഷ്ണനായെത്തുന്ന സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല”, സംവിധായകന്‍ ഹരിഹരന്‍

പരിചയ സമ്പന്നനായ സംവിധായകന്‍ ഹരിഹരന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അനൗൺസ് ചെയ്തൊരു പ്രോജക്റ്റാണ് ‘സ്യമന്തകം’. ചിത്രത്തിൽ ശ്രീകൃഷ്ണന്റെ റോളിൽ പ്രിഥ്വിരാജ് എത്തും എന്നാണ് വാർത്തകളിലൂടെ അറിയാൻ കഴിഞ്ഞത്. പിന്നീട് അതിനെക്കുറിച്ച് ഒന്നും കേട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ വീണ്ടും ‘സ്യമന്തകം’ വാർത്തകളിൽ നിറയുകയാണ്. സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല എന്നും, ഏതൊക്കെ ഭാഷകളിൽ ആ ചിത്രം ചെയ്യണമെന്ന ചർച്ചകൾ നടക്കുകയാണെന്നും സംവിധായകൻ ഹരിഹരൻ പറയുന്നു. എത്രയും പെട്ടെന്ന് പ്രോജക്റ്റ് ഓൺ ആകുമെന്നാണ് സംവിധായകൻ അഭിപ്രായപ്പെടുന്നത്.

ഭഗവാൻ എന്ന നിലയിലല്ലാതെ ശ്രീകൃഷ്ണന്റെ പല രൂപാന്തരങ്ങളും ചിത്രത്തിൽ കാണാൻ കഴിയുമെന്നും അറിയുന്നു. ഹരിഹരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button