CinemaMollywoodNEWS

“ലാല്‍സാറിനെ അഭിമുഖീകരിക്കുമ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു”; ‘വില്ലന്‍’ വിശേഷങ്ങള്‍ പറഞ്ഞ് വിശാല്‍

മോഹന്‍ലാലുമായി ‘വില്ലന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ ത്രില്ലിലാണ് തമിഴ് സൂപ്പര്‍താരം വിശാല്‍. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിശാല്‍ നായക തുല്യമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മോഹന്‍ലാലുമൊന്നിച്ചുള്ള മനോഹര നിമിഷങ്ങളെക്കുറിച്ച് വിശാല്‍ പങ്കുവയ്ക്കുന്നതിങ്ങനെ

“സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വേളയിലാണ് മോഹന്‍ലാലിനെ ആദ്യമായി പരിചയപ്പെടുന്നത്. “ഒരിക്കല്‍ ലാല്‍സാര്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചുകൊണ്ട് പോയി. അന്നവിടെ സുചിത്രാ മാമും ഉണ്ടായിരുന്നു. അവരാണ് ഭക്ഷണം ഉണ്ടാക്കിത്തന്നത്. നല്ല കൈപ്പുണ്യമാണ് സുചിത്രയ്ക്ക്. ലാല്‍സാറിനൊപ്പമുള്ള ദിവസങ്ങള്‍ നമുക്ക് ഡയറ്റ് എടുക്കാനേ പറ്റില്ല. ലാല്‍സാറിനെ അഭിമുഖീകരിക്കുമ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു. ഒരുപക്ഷേ ലാല്‍സാറിനെ എനിയ്ക്ക് മുന്‍പേ അറിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ ഞാന്‍ ബുദ്ധിമുട്ടുമായിരുന്നു. അദ്ദേഹത്തിന്റെ മുഖത്തുനോക്കി മലയാളത്തില്‍ ഡയലോഗ് പറയാന്‍ കഴിയില്ലായിരുന്നു. പക്ഷേ ഞങ്ങളുടെ സൗഹൃദം അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കി”. വിശാല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button