CinemaMollywoodNEWS

വാഹനം പ്രമേയമാകുന്ന വ്യത്യസ്ത ചിത്രം വരുന്നു ‘ഓവര്‍ ടേക്ക്’

നവാഗതനായ ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓവര്‍ ടേക്ക്’. ഒരു വാഹനം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനില്‍ കുഞ്ഞപ്പനാണ്. ജെപി ജോസഫാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അജയ് വിന്‍സെന്റാണ് ക്യാമറ. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം നല്‍കിയിരിക്കുന്നു. റോഡ്‌ മൂവി ഗണത്തിലുള്ള ചിത്രം വളരെ ത്രില്ലിംഗ് ആയ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ‘ഓവര്‍ ടേക്ക്’ അധികം വൈകാതെ തിയേറ്ററുകളിലെത്തും.

shortlink

Post Your Comments


Back to top button