BollywoodCinemaGeneralLatest NewsMollywoodNEWSTollywoodWOODs

അക്ഷയ്കുമാറിന്റെയും പ്രഭാസിന്റെയും ചിത്രങ്ങളെ വിമര്‍ശിച്ച മലയാളി നിരൂപകയ്ക്ക് നേരെ സൈബര്‍ ആക്രമണം

ചലച്ചിത്രങ്ങള്‍ കാണുന്നത് പോലെ തന്നെ അതിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവയ്ക്കാനും ആസ്വാദകര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അക്ഷയ്കുമാറിന്റെയും പ്രഭാസിന്റെയും ചിത്രങ്ങളെ വിമര്‍ശിച്ച മലയാളി നിരൂപക അന്നയ്ക്ക് നേരെ സൈബര്‍ ആക്രമണം. അക്ഷയ്കുമാറിന്റെ പുതിയ ചിത്രമായ ടോയിലറ്റ് ഏക് പ്രേംകഥയെ വിമര്‍ശിക്കുകയും ഒന്നര റേറ്റിംഗ് നല്‍കുകയും ചെയ്ത അന്ന എം വെട്ടിക്കോടിന് അസഭ്യവും അശ്ലീലവും കലര്‍ന്ന സ്ത്രീവിരുദ്ധ പരാമര്‍ശവും അധിഷേപങ്ങളുമാണ് ട്വിറ്ററില്‍ നേരിടേണ്ടി വന്നത്

അന്ന ക്രിസ്ത്യാനിയും കമ്മ്യുണിസ്റ്റുമാണ് എന്നാരോപിച്ചാണ് ആരോപിച്ചാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ അന്നയെ നേരിടുന്നത്. അന്ന തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ പങ്ക് വച്ചത്. നിരവധി പേര്‍ അന്നയ്ക്ക് ഐക്യദാര്‍ഡ്യവുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും വര്‍ഗീയാധിക്ഷേപവും ലൈഗിംകാധിക്ഷേപവും കുറഞ്ഞിട്ടില്ലെന്ന് അന്ന ട്വിറ്ററിലൂടെ പറഞ്ഞു. നേരത്തെ ബാഹുബലി-2 എന്ന സിനിമ ഹിന്ദു പ്രചരണത്തിനുള്ള ചിത്രമെന്ന് വിശേഷിപ്പിച്ചതിന് നേരത്തെയും അന്നയ്ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഏതാനും കഥാപാത്രങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മിക്കവരുടെയും അഭിനയം വളരെ മോശമാണെന്നും ഏറ്റവും മോശം പ്രകടനത്തിനുള്ള പുരസ്‌കാരം പോലും ലഭിച്ചേക്കുമെന്നും അന്നയുടെ ബാഹുബലി നിരൂപണത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button