CinemaGeneralMollywoodNEWS

നസ്രിയയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവ്; കാര്യം വിശദീകരിച്ച് ഫഹദ് ഫാസില്‍

തിരക്കേറിയ നായിക നടിയായി വിലസുന്ന അവസരത്തിലായിരുന്നു യുവ നിരയിലെ സൂപ്പര്‍ താരം ഫഹദ് ഫാസിലിന്‍റെ ജീവിത സഖിയായി നസ്രിയ മലയാള സിനിമയോട് ഗുഡ്ബൈ പറഞ്ഞു പോയത്. അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായിക വേഷം സ്വീകരിച്ചു കൊണ്ട് നസ്രിയ മോളിവുഡില്‍ തിരിച്ചെത്തുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നസ്രിയയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന സിനിമാ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്നതാണ് ഫഹദിന്റെ വാക്കുകള്‍. നസ്രിയ സിനിമയിലേക്ക് തിരിച്ചെത്തുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഫഹദ് ഫാസില്‍ രംഗത്തെത്തി. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് നസ്രിയയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button