CinemaGeneralNEWS

മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതായിരുന്നു എന്‍റെ പേരിലുള്ള ആദ്യ വിമര്‍ശനം

ആര് വിളിച്ചാലും ഫോണ്‍ എടുക്കില്ലെന്ന ദുഷ്പേര് യുവ താരം ആസിഫ് അലിക്ക് നേരത്തെയുണ്ട്. പുതിയ ചിത്രമായ ‘സണ്‍ഡേ ഹോളിഡേ’യുടെ വിജയാഘോഷം പങ്കുവച്ചു കൊണ്ട് ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഫോണ്‍ എടുക്കില്ലെന്ന പരാതിയെക്കുറിച്ച് അവതാരകന്‍ പരാമര്‍ശിച്ചപ്പോഴായിരുന്നു ആസിഫിന്റെ മറുപടി. ഫോണ്‍ എടുക്കാത്തതില്‍ തനിക്കൊരു സൈക്കോളജിക്കല്‍ ഡിസോഡര്‍ ഉണ്ടെന്നാണ് ആസിഫ് പറയുന്നത്. ഫോണിലേക്ക് ശ്രദ്ധ തിരിയുന്ന ശ്രമം തന്‍റെ ഭാഗത്ത് നിന്നു ഒരിക്കലും ഉണ്ടാകില്ലെന്നായിരുന്നു ആസിഫിന്റെ പ്രതികരണം. സൂപ്പര്‍ താരം മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാല്‍ അദ്ദേഹവും ഒന്നിച്ചുള്ള ഡിന്നര്‍ നഷ്ടമായല്ലോ? എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ സിനിമയിലേക്ക് വന്ന ശേഷം തന്‍റെ പേരിലുള്ള ആദ്യ വിവാദം അതാണെന്നായിരുന്നു ആസിഫിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button