CinemaGeneralLatest NewsMollywoodNEWSWOODs

പുലിമുരുകന്റെ അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല..!

 

ആരാധകരെ ത്രസിപ്പിച്ച മുരുകന്റെ പുലിവേട്ട ഇനി 6ഡിയില്‍. ടുഡിയിലും ത്രീഡിയിലും പ്രേക്ഷകര്‍ക്ക് മുന്നില്‍ അത്ഭുതമായി മാറിയ പുലിമുരുകന്‍ 6ഡിയുമായി എത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. മലയാള സിനിമയില്‍ ആദ്യ 100 കോടി ചിത്രമായി ചരിത്രം കുറിച്ച മോഹന്‍ലാലിന്റെ പുലിമുരുകന്റെ ത്രീഡി പതിപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിന്റെ ഹ്രസ്വരൂപം 6ഡിയില്‍ എത്തുന്നത്.

സിനിമയില്‍ പുലിയുമായുള്ള സംഘട്ടനരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള 6ഡി ചിത്രം. മലയാള സിനിമ 6ഡിയിലെത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമാകുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു.

രാജ്യത്തെ ആദ്യ 6ഡി ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. കൊച്ചിയിലെ ന്യൂക്ലിയസ് മാളിലെ 6ഡി തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. കേരളത്തിലുടനീളം 6ഡി പ്രദര്‍ശിപ്പിക്കാവുന്ന മറ്റ് തിയറ്ററുകളിലും ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button