GeneralLatest NewsMollywoodNEWS

മഞ്ജുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ റാബിയ ബീഗം വെള്ളിത്തിരയിലേക്ക്

മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ അമ്മയെ ആരും അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. ഒരിക്കല്‍ താന്‍ വേണ്ടെന്ന് വെച്ച സിനിമ മേഖലയിലേക്ക് വീണ്ടുമെത്തുകയാണ് റാബിയ. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീനില്‍ കറുത്തമ്മയായി സിനിമാ ലോകത്ത് എത്തേണ്ടിയിരുന്ന താരമായിരുന്നു റാബിയ ബീഗം. എന്നാല്‍ ചില കാരണങ്ങളാല്‍ ആ അവസരം റാബിയ വേണ്ടെന്നു വെയ്ക്കുകയായിരുന്നു. ആ അവസരം 80ാം വയസ്സില്‍ റാബിയയെ തേടിയെത്തുകയാണ്.

സിനിമ പരസ്യ സംവിധായകനായ ആദിയാണ് റാബിയ ബീഗത്തെ വെള്ളിത്തിരയില്‍ എത്തിയ്ക്കുന്നത്. ആദിയുടെ രണ്ടാമത്തെ സിനിമയായ പന്തിലെ പ്രധാന കഥാപാത്രമായാണ് റാബിയ ബിഗ് സ്ക്രീനിലെത്തുക. കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ അബേനി ആദിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അടുത്ത മാസം 15ന് ചിത്രീകരണം ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button