CinemaGeneralLatest NewsMollywoodNEWSWOODs

ശോഭനയും ഭാനുപ്രിയയും ചിത്രത്തില്‍ നിന്നും പിന്മാറിയതിന് കാരണം നായകന്‍..!

 

കെ ബി മധു മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിനയപൂര്‍വ്വം വിദ്യാധരന്‍. ഈ ചിത്രത്തില്‍ ജഗതിയുടെ നായികയാവാന്‍ പ്രമുഖ നടിമാര്‍ തയ്യാറായില്ലെന്നു സംവിധായകന്‍. നടി ശോഭനയെയായിരുന്നു ചിത്രത്തിലേക്ക് നായികയായി പരിഗണിച്ചിരുന്നത്.

എന്നാല്‍ ശോഭന ചിത്രത്തില്‍ നായികയാവാന്‍ തയ്യാറായില്ല. പിന്നീട് നടി ഭാനുപ്രിയയെ സമീപിച്ചു. കരാര്‍ ആയതിനെ തുടര്‍ന്ന് ചിത്രത്തിന്‍റെ പോസ്റ്ററും മറ്റും അച്ചടിച്ചു. എന്നാല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുന്പ് കാരണം ഒന്നും വെളിപ്പെടുത്താതെ ഭാനുപ്രിയയും ചിത്രത്തില്‍ നിന്നും പിന്മാറി. തുടര്‍ന്നാണ് സുകന്യ ചിത്രത്തിലേക്ക് പരിഗണിക്കപ്പെടുന്നത്. സുകന്യയെ നായികയാക്കി ചിത്രം പൂര്‍ത്തിയാക്കുക്കി പ്രദര്‍ശനത്തിനെത്തിയെങ്കിലും ഈ ചിത്രം വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല

 

shortlink

Related Articles

Post Your Comments


Back to top button