BollywoodCinemaGeneralNEWS

സ്ത്രീ ശാക്തീകരണത്തിന് എന്നുമെന്റെ പൂർണപിന്തുണ : ഋഷി കപൂർ

താനെന്നും സ്ത്രീ ശാക്തീകരണത്തിന് ഒപ്പമാണെന്നും എന്നും തന്റെ പൂർണപിന്തുണ ഉണ്ടാകുമെന്നും വ്യക്തമാക്കിക്കൊണ്ട് ഋഷി കപൂർ.സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സിനിമകൾ ഇനിയും വരേണ്ടതുണ്ടെന്നും അത്തരം സിനിമകളുടെ ഭാഗമാകാൻ തനിക്ക് സന്തോഷമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ചെറുപ്പകാലത്ത് അത്തരം ചിത്രങ്ങളുടെ ഭാഗമാകാൻ തനിക്കു അവസരം ലഭിച്ചിട്ടുണ്ട് എന്നതിൽ വളരെയധികം അഭിമാനിക്കുന്നുവെന്നും തന്റെ ചിത്രങ്ങളായ പ്രേം രോഗ്, ദാമിനി,തവൈഫ്‌,ചാന്ദിനി തുടങ്ങിയവ അതിനുദാഹരണങ്ങൾ ആണെന്നും അദ്ദേഹം പറയുകയുണ്ടായി.മറ്റുള്ളവരെ അപേക്ഷിച്ചു താൻ ചെയ്തിട്ടുള്ളവയിൽ ആക്ഷൻ സിനിമകളും പ്രണയ ചിത്രങ്ങളും മാത്രമല്ല ഉണ്ടായിരുന്നത് എന്നതിൽ ഇപ്പോൾ ഒരുപാടു സന്തോഷം തോന്നുന്നുവെന്നും ഇത്തരം അവസരങ്ങൾ മറ്റുള്ളവർക്ക് ലഭിച്ചിട്ടുണ്ടോയെന്നു സംശയമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ പട്ടേൽ കി പഞ്ചാബി ശാദി എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കിടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button