CinemaKollywoodLatest News

ആശ്വാസ വാക്കുകളുമായി വിജയ്

നീറ്റ് വഴിയുള്ള മെഡിക്കൽ പ്രവേശനം ലഭിക്കാത്തത്തിൽ മനംനൊന്ത് ജീവിതം അവസാനിപ്പിച്ച തമിഴ്നാട് സ്വദേശി അനിതയുടെ കുടുംബത്തെ വിജയ് സന്ദർശിച്ചു. നടൻ വിജയ് അനിതയുടെ സഹോദരൻ മണികണ്ഠനെ ആശ്വസിപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.സോഷ്യല്‍ മീഡിയയിലൂടെയുള്ള വാചകകസര്‍ത്തല്ല, വിജയ് പ്രവര്‍ത്തിച്ച്‌ കാണിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

കര്‍ഷക സമരത്തില്‍ വിജയ് സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച്‌ തമിഴ്നാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ രംഗത്ത്  വന്നിരുന്നു. പൊതുവെ സംസാരിക്കാന്‍ വിമുഖതയുള്ള വിജയ് ഒരു പുരസ്കാര ചടങ്ങില്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച്‌ പറഞ്ഞത് നിറഞ്ഞ കൈയ്യടികളോടെയാണ് സദസ്സ് വരവേറ്റത്.ഇതിനു മുൻപ് നടനും സംവിധായകനുമായ ജി വി പ്രകാശ് അനിതയുടെ കുടുംബം സന്ദർശിച്ചത് വാർത്തയായിരുന്നു . ര‍ജനീകാന്ത്, സന്താനം, കമൽഹാസൻ, സൂര്യ, കീര്‍ത്തി സുരേഷ് തുടങ്ങിയ പല പ്രമുഖരും അനിതയുടെ മരണത്തിൽ തങ്ങളുടെ അനുശോചനവും ആശങ്കയും അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button