BollywoodCinemaNEWS

രണ്‍വീറിനും. ഷാഹിദിനും നല്‍കിയ പ്രതിഫലമല്ല ദീപികയ്ക്ക് നല്‍കിയത്

ബോളിവുഡിലെ ഏറ്റവു വിലയേറിയ നായികമാരില്‍ ഒരാളാണ് ദീപിക പാദുകോണ്‍. മീവാറിലെ രജപുത്ര റാണി പത്മാവതിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ 11 കോടിയോളം രൂപ ദീപിക പ്രതിഫലം കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്.ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്‍വീറിനും ഷാഹിദിനും എട്ടു കോടി നല്‍കിയ ചിത്രത്തിലാണ് ദീപികയ്ക്ക് ഇത്രയും തുക നല്‍കാന്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ തയ്യാറായത്. ഇന്ത്യന്‍ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായ ദീപിക പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഫോബ്‌സ് മാസികയുടെ ലിസ്റ്റില്‍ അന്താരാഷ്ട്ര തലത്തില്‍ പത്താം സ്ഥാനത്താണ്. റാണി പത്മാവതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബന്‍സാലി പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്, അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ചിത്രം തിയേറ്ററുകളിലെത്തും.

 
 
 

shortlink

Related Articles

Post Your Comments


Back to top button