CinemaGeneralLatest NewsMollywoodNEWSWOODs

ട്രാഫിക് പോലീസിനു വെല്ലുവിളിയുയർത്തി നടൻ മുകേഷ് ഋഷി

 

ബോളിവുഡിലെ പ്രമുഖ താരം മുകേഷ് ഋഷി ഡല്‍ഹി പോലീസിന് വെല്ലുവിളി ഉയര്‍ത്തി രംഗത്ത്. ബൈക്ക് യാത്രയില്‍ ഹെല്‍മറ്റിനു പകരം കിരീടം വച്ചുകൊണ്ടാണ് താരത്തിന്റെ യാത്ര. അതും മേക്കപ്പില്‍.

രാമലീലയില്‍ രാവണ വേഷത്തില്‍ അഭിനയിക്കുന്ന മുകേഷ് റെഡ് ഫോര്‍ട്ട്‌ ഗ്രൗണ്ടില്‍ രാവണ വേഷത്തില്‍ കഴിഞ്ഞ ദിവസം ബൈക്ക് ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് നടപടി സ്വീകരിച്ചിരിക്കുകയാണ്.

ഇന്ന് ഡല്‍ഹി പോലീസ് ഹെഡ് ഒഫിസില്‍ എത്തി പിഴ അടയ്ക്കാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

 

shortlink

Related Articles

Post Your Comments


Back to top button