CinemaMollywoodNEWS

‘കായംകുളം കൊച്ചുണ്ണി’യുടെ ചിത്രീകരണം ആരംഭിച്ചു

റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം ആരംഭിച്ചു. ബോബി- സഞ്ജയ്‌ ടീം തിരക്കഥ എഴുതുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗോകുലം ഗോപാലനാണ്. നിവിന്‍ പോളിയുടെ കൊച്ചുണ്ണി ലുക്ക് സോഷ്യല്‍ മീഡിയില്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അമല പോള്‍ ആണ് ചിത്രത്തിലെ നായികയാകുന്നത്.ബോളിവുഡിലെ ഹിറ്റ് ക്യാമറമാന്‍ ബിനോദ് പ്രധാനാണ് ചിത്രത്തിന്‍റെ ക്യാമറ വിഭാഗം കൈകാര്യം ചെയ്യുന്നത്. ഉഡുപ്പി,മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button