CinemaGeneralMollywoodNEWSWOODs

റഹ്മാനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു!

മലയാളത്തില്‍ യുവ താരങ്ങളില്‍ ശ്രദ്ധേയനായ നടനാണ്‌ പൃഥ്വിരാജ് . പൃഥ്വിയെ നായകനാക്കി ഒന്നിലധികം സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. നവ സംവിധായകന്‍ നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘രണം’. ചിത്രത്തിനു ആദ്യം ഇട്ടിരുന്ന പേര് ഡെട്രോറ്റ് കോസിങ്ങ് എന്നായിരുന്നു പിന്നീട് രണം എന്ന് പേര് മാറ്റുകയായിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ പൃഥ്വിയ്‌ക്കൊപ്പം റഹ്മാനും അഭിനയിക്കുന്നുണ്ടെന്നാണ് പുതിയ വാര്‍ത്ത. മുമ്പ് മുംബൈ പോലീസ് എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

സിനിമയെ കുറിച്ചുള്ള സസ്‌പെന്‍സുകളില്‍ ഒന്നാണ് തന്റെ കഥാപാത്രമെന്നും അതിനാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പറ്റില്ലെന്നും താരം പറയുന്നു. സിനിമയുടെ ചിത്രീകരണം യു എസില്‍ നടക്കുകയാണ്. ഇഷ തല്‍വാര്‍, അശ്വിന്‍ കുമാര്‍, നന്ദു, ശിവജിത്ത്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി അമ്പത് ദിവസം താന്‍ മാറ്റി വെച്ചിരിക്കുകയാണെന്നും ഓക്ടോബറില്‍ തിരിച്ചു വരുമെന്നും പൃഥ്വിരാജ് മുമ്പ് വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button