CinemaLatest NewsMollywoodMovie Gossips

അന്ന് എന്‍റെ മുമ്പിലിരുന്ന് കരഞ്ഞയാളിപ്പോൾ ദേശീയ അവാർഡ് ജേതാവ് ; മനോജ് കെ ജയൻ പറയുന്നു

രാജമാണിക്യം സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. എല്ലാവരും ക്യാമറയ്ക്കു മുമ്പില്‍ അഭിനയിച്ചു തകര്‍ക്കുന്നതിനിടയില്‍ ഒരു മൂലയില്‍ ഒരാള്‍ ടെന്‍ഷന്‍ അടിച്ചിരിക്കുന്നു. തന്‍റെ ഭാഗം കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു മനോജ് കെ ജയന്‍ ഈ കാഴ്ച കാണുന്നത്. അയാളോടു കാര്യം അന്വേഷിച്ചു. എന്‍റെ ചേട്ടാ, ഇന്ന് എനിക്ക് പ്രോഗ്രാം ഉള്ളതാണ്. എന്നെ വൈകീട്ട് നേരത്തെ വിടാമെന്നു പറഞ്ഞതാ, പക്ഷേ രാത്രിയിലും പോകാന്‍ പറ്റുമെന്നു തോന്നുന്നില്ല.

കമ്മറ്റിക്കാരോട് ഇനി എന്ത് സമാധാനം പറയും എന്ന് അറിയില്ല എന്നു പറഞ്ഞ് അയാള്‍ സങ്കടപ്പെട്ടു. അയാള്‍ മറ്റാരുമല്ല 2014 ല്‍ പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് വീണ്ടും മലയാളത്തില്‍ എത്തിച്ച സാക്ഷാല്‍ സുരാജ് വെഞ്ഞാറമൂടായിരുന്നു. രാജമാണിക്യം എന്ന സിനിമയില്‍ അന്ന് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ  ഡയലോഗുകളും മോഡുലേഷനും എഴുതി പറഞ്ഞു കൊടുക്കേണ്ട ചുമതല സംവിധായകന്‍ അന്‍വര്‍ റഷീദ് ഏല്‍പ്പിച്ചത് സുരാജിനേയായിരുന്നു. അന്ന് ഒരു പ്രോഗ്രാമിനു പോകാന്‍ കഴിയാത്തില്‍ സങ്കടപ്പെട്ട സുരാജ് 12 വര്‍ഷം കഴിഞ്ഞപ്പോള്‍ ദേശീയ അവാര്‍ഡ് ജേതാവായി എന്ന് ഒരു പരിപാടിക്കിടയില്‍ മനോജ് കെ ജയന്‍ ഓര്‍മ്മപ്പെടുത്തുകയായിരുന്നു

shortlink

Related Articles

Post Your Comments


Back to top button