CinemaGeneralNEWSTollywoodWOODs

ആരാധക​നെ മ​ര്‍​ദി​ച്ചു; സൂപ്പര്‍ താരം വീണ്ടും വിവാദത്തില്‍

 

ചെ​രു​പ്പ് ഊ​രി​മാ​റ്റാ​ന്‍ വൈ​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ​ഹാ​യി​യെ മ​ര്‍​ദി​ച്ചും ത​ന്‍റെ കൂ​ടെ​നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളെ ചെ​കി​ട​ത്ത​ടി​ച്ചും വിവാദത്തില്‍പ്പെട്ട തെലുങ്ക് സൂപ്പര്‍ താരം ബാലകൃഷ്ണ വീണ്ടും വിവാദത്തില്‍. ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ച്ച ആ​രാ​ധ​ക​നെ മര്‍ദ്ദിച്ചിരിക്കുകയാണ് ന​ന്ദ​മൂ​രി ബാ​ല​കൃ​ഷ്ണ. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ന​ന്ത്പൂ​രി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ഡി​പി​യു​ടെ രാ​ഷ്ട്രീ​യ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​യി​രു​ന്നു സം​ഭ​വം.

തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ശ​രീ​ര​ത്തി​ലേ​ക്കു ചാ​ഞ്ഞ യു​വാ​വി​നെ ന​ട​ന്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ബാ​ല​കൃ​ഷ്ണ ആ​രാ​ധ​ക​നെ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഹി​ന്ദു​പൂ​രി​ല്‍ നി​ന്നു​ള്ള തെ​ലു​ങ്കു​ദേ​ശം എം​എ​ല്‍​എ കൂ​ടി​യാ​ണു ബാ​ല​കൃ​ഷ്ണ.

 

shortlink

Related Articles

Post Your Comments


Back to top button