BollywoodCinemaLatest NewsMovie Gossips

ഗ്ലാമർ നടിയാകാൻ ഒരുങ്ങിയ താരപുത്രി

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിന്‍റെ മകൾ സുഹാനയ്ക്ക് ഒരു ഗ്ലാമർ നടിയാകാനാണ് ആഗ്രഹം.അതിനുവേണ്ടിയുള്ള തയാറെടുപ്പുകൾ ഇപ്പോഴേ നടത്തുകയാണ് ആ താരപുത്രി.വിദ്യാർത്ഥിയാണെങ്കിലും സുഹാനയുടെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ച് നിരവധി വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു.

അടുത്തിടെ സുഹാന തന്നെ പുറത്തുവിട്ട ഒരു ചിത്രമാണ് സോഷ്യൽ മിഡിയയിൽ വൈറലായി മാറിയത്.സ്വിം സ്യൂട്ടില്‍ കുളിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രം പുറത്തെത്തിയതോടെ ആരാധകർക്ക് അറിയേണ്ടത് സുഹാനയുടെ ബോളിവുഡ്പ്രവേശനത്തെക്കുറിച്ചാണ്.പൊതുവേദിയില്‍ ബോളിവുഡിലെ മറ്റ് നടിമാരെക്കാള്‍ പ്രധാന്യത്തോടെയാണ് പലരും സുഹാനയെ കാണുന്നത്.

ബോളിവുഡിലെ അടുത്ത ഗ്ലാമര്‍ നടിമാരില്‍ ഒരാള്‍ സുഹാന ഖാന്‍ ആയിരിക്കുമെന്നാണ് പരക്കെയുള്ള സംസാരം.സുഹാനയ്ക്ക് അതിനോട് താല്‍പര്യങ്ങള്‍ പ്രകടിപ്പിച്ചും തുടങ്ങിയിരിക്കുകയാണ്.മുമ്പ് കൂട്ടുകാരുടെ കൂടെ കറങ്ങി നടന്ന സുഹാനയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.ഒപ്പം കൂട്ടുകാരുടെ കൂടെ ബിക്കിനി ഡ്രസ്സിലും സുഹാന പ്രത്യക്ഷപ്പെട്ടിരുന്നു.

മകള്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ ഷാരുഖിനും ഭാര്യ ഗൗരി ഖാനും എതിര്‍ അഭിപ്രായങ്ങള്‍ ഒന്നുമില്ലെങ്കിലും ഇരുവരും ആദ്യം മകളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാന്യം കൊടുക്കുന്നത്.അതിന് ശേഷം സിനിമയിലേക്ക് വന്നാല്‍ മതി എന്ന കാഴ്ചപാട് ഷാരുഖ് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button