CinemaMollywoodNEWS

തിരിച്ചു വരവില്‍ നിത്യ മേനോന്‍; ‘പ്രാണ’യുടെ ചിത്രീകരണം ആരംഭിച്ചു

വി.കെ പ്രകാശ്‌ സംവിധാനം ചെയ്യുന്ന പ്രാണയുടെ ചിത്രീകരണം ആരംഭിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തുന്ന നിത്യ മേനോന്‍ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജോതാവും പ്രശസ്ത ഛായാഗ്രഹകനുമായി പി.സി ശ്രീറാം, ഓസ്‌കാര്‍ ജോതാവ് റസൂല്‍ പുക്കുട്ടി എന്നിവരാണ് അണിയറയിലെ മറ്റു പ്രതിഭകള്‍.

രാജേഷ് ജയരാമനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം പി.സി ശ്രീറാമും മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയിലാദ്യമായി സിങ്കാ സൗണ്ട് സറൗണ്ട് എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ചിത്രം കൂടിയാണ് പ്രാണ. പീരുമേടില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനിതാ രാജ്, പ്രവീണ്‍ എസ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button