CinemaFilm ArticlesGeneralLatest NewsMollywoodNEWSWOODs

രാമലീലയെ പോലെ മാധ്യമ ബഹിഷ്കരണം നേരിട്ട സുരേഷ്ഗോപി ചിത്രത്തിനു സംഭവിച്ചത്..!

നടന്‍ ദിലീപ് നായകനായി എത്തിയ രാമലീലയെ പൊളിച്ചെടുക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെങ്കിലും ചിത്രം വന്‍ വിജയമായി മുന്നേറുകയാണ്. മാധ്യമ ബഹിഷ്കരണം നേരിട്ട ആദ്യ ചിത്രമല്ല രാമലീല. അതിനും മുന്‍പ് പല ചിത്രങ്ങളെയും മാധ്യമ ബഹിഷ്കരണം ബാധിച്ചിരുന്നു. അത്തരം ഒരു ചിത്രമാണ് സുരേഷ് ഗോപി രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പത്രം.

ജോഷി സംവിധാനം ചെയ്ത പത്രത്തില്‍ നായിക മഞ്ജുവാര്യര്‍ ആയിരുന്നു. പത്ര മുതലാളിമാരുടെ നെറികേടുകള്‍ തുറന്നുപറഞ്ഞ ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ് രണ്‍ജി പണിക്കരുടെ തീപാറുന്ന ഡയലോഗുകള്‍ തന്നെയായിരുന്നു. പത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തന്നെ കേരളത്തിലെ പത്ര മുതലാളിമാരെ രണ്‍ജിപണിക്കര്‍ പൊളിച്ചടുക്കുന്നുവെണ തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ സെന്‍സര്‍ബോര്‍ഡിനെ സ്വാധീനിച്ചു ചിത്രത്തെ നിരോധിക്കാനുള്ള ശ്രമം വരെ നടന്നു. രണ്ടു തവണ റിലീസ് മാറ്റി വയ്ക്കേണ്ടി വന്നു. പക്ഷേ തിരിച്ചടികളില്‍ ചിത്രം തളര്‍ന്നില്ല 1999ല്‍ റിലീസ് ചെയ്ത പത്രം ആ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നായി.

shortlink

Related Articles

Post Your Comments


Back to top button