CinemaKollywoodMollywoodMovie Gossips

ജിമിക്കി കമ്മലിന് ചുവടുവെച്ച് കമൽ ഹാസനും

വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രത്തിലെ ‘എന്‍റമ്മേടെ ജിമ്മിക്കി കമ്മല്‍’ എന്ന് തുടങ്ങുന്ന ഗാനം ലോകം മുഴുവന്‍ നെഞ്ചേറ്റിയിരിക്കുകയാണ്.നിരവധി പേരാണ് പാട്ടിനെ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ഉലകനായകന്‍ കമല്‍ഹാസനും ജിമിക്കി കമ്മല്‍ ഡാന്‍സുമായി എത്തിയിരിക്കുകയാണ്. ബിഗ് ബോസ് അവതരാകനായ കമല്‍ഹാസന്‍ പരിപാടിയ്ക്കിടെയാണ് മത്സാരത്ഥികള്‍ക്കൊപ്പം ജിമിക്കി കമ്മല്‍ പാട്ടിനൊപ്പം ചുവട് വെച്ചത്.

മോഹന്‍ലാലിന്‍റെ ഓണചിത്രം വെളിപാടിന്‍റെ പുസ്തകത്തിലെ പാട്ടാണ് എന്‍റമ്മടെ ജിമിക്കി കമ്മല്‍ . സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പാട്ട് ലോകത്തെ ഞെട്ടിച്ച്‌ കൊണ്ട് റെക്കോര്‍ഡുകള്‍ മാറ്റി എഴുതിയിരിക്കുകയാണ്.അടുത്തിടെ നടന്‍ കൃഷ്ണ കുമാറിന്‍റെ മക്കള്‍ ചെയ്ത് ജിമിക്കി ഡാന്‍സ് വൈറല്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button