BollywoodCinemaNEWS

ശരിക്കും പരിഭ്രാന്തി പിടിച്ച അവസ്ഥയാണ്‌; ഐശ്വര്യ റായ്മായുള്ള അഭിനയത്തെക്കുറിച്ച് ബോളിവുഡ് നടന്‍

ഐശ്വര്യറായ്മൊത്തുള്ള അഭിനയ മൂഹൂര്‍ത്തങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ലോകസുന്ദരി പട്ടം നേടിയിട്ടുള്ള താരത്തിന്‍റെ കൂടെ ഒരു നായക കഥാപാത്രം ചെയ്യുക എന്നത് ഏതൊരു ആക്ടറെ സംബന്ധിച്ചും ഒരു സ്വപ്നമാണ്.

ഇപ്പോള്‍ ഫണ്ണി ഖാന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. ചിത്രത്തിലെ നായകന്‍ അനില്‍ കപൂര്‍ ആണെങ്കിലും ഐശ്വര്യയുടെ ജോഡിയായി എത്തുന്നത് രാജ് കപൂര്‍ റാവു ആണ്. ഐശ്വര്യമൊന്നിച്ചുള്ള പ്രണയ രംഗങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് രാജ് കപൂര്‍ റാവു.

ലോകത്തെ ഏറ്റവും സുന്ദരിയായ നായികമാരില്‍ ഒരാളായ ഐശ്വര്യാ റായ്ക്കൊപ്പമുള്ള അഭിനയം തന്നെ പരിഭ്രാന്തിയിലാക്കുന്നു എന്നാണ് രാജ് കപൂര്‍ റാവു പറയുന്നത്.

കോളിവുഡ് സൂപ്പര്‍ താരം മാധവനെ ആയിരുന്നു രാജ് കപൂര്‍ റാവു അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത്. എന്നാല്‍ ഐശ്വര്യാ റായ് മാധവനെ തന്‍റെ നായകനാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ അദ്ദേഹം ആ വേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button