CinemaKollywoodNEWS

രജനീകാന്ത് ചിത്രം കാല കരികാലന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

രജനീകാന്ത് ചിത്രം കാല കരികാലന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. മുംബൈയിലും, ചെന്നൈയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ പാ രഞ്ജിത്തിന്റെ കാല കരികാലന്‍ അടുത്ത വര്‍ഷമാദ്യം തിയേറ്ററുകളിലെത്തും. 
ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായികയാകുന്നത്.

സമുദ്രക്കനി, നാന പടേക്കര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. അധോലോക നേതാവായി എത്തുന്ന രജനിയുടെ വ്യത്യസ്ത ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു. രജനീ കാന്തിന്റെ മറ്റൊരു ചിത്രമായ യന്തിരന്‍ 2-വിന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button