CinemaGeneralLatest NewsMollywoodNEWSWOODs

സംവിധായകർ കഥാപാത്രങ്ങളാകുന്ന ആദ്യ സിനിമയുമായി ജയസൂര്യ

മാറ്റങ്ങളുടെ ദിശയില്‍ നില്‍ക്കുന്ന മലയാള സിനിമയില്‍ സംവിധായകർ കഥാപാത്രങ്ങളാകുന്ന ആദ്യ സിനിമയുമായി ജയസൂര്യ എത്തുന്നു. ബാവുട്ടിയുടെ നാമത്തിൽ’എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സംവിധായകൻ ജി. എസ്.വിജയൻ അണിയിച്ചൊരുക്കുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സംവിധായകൻ എസ് എൽ പുരം ജയസൂര്യയാണ്.

ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമിക്കുന്ന സിനിമയിൽ പുതിയ തലമുറയിലെയും പഴയതലമുറയിലെയും പ്രശസ്ത സംവിധായകരായ ജൂഡ് ആന്റണി, ദിലീഷ് പോത്തൻ, ലാൽ, രഞ്ജി പണിക്കർ, ശ്യാമപ്രസാദ്,പി ബാലചന്ദ്രൻ, ലാൽ ജോസ്, ജോയ് മാത്യു, ഷാജി കൈലാസ്,വൈശാഖൻ, കെ മധു, മേജർ രവി, ജോഷിമാത്യു തുടങ്ങിയവർ കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രീകരണം ഈ വര്ഷം ഡിസംബർ അവസാനത്തോടെ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button