CinemaKollywoodLatest NewsMovie GossipsNEWS

മെര്‍സലിനെതിരെ വീണ്ടും വിവാദങ്ങൾ

ചെന്നൈ :തമിഴ് സൂപ്പർ സ്റ്റാർ വിജയിയുടെ ദീപാവലി ചിത്രമായ മെര്‍സലിനെതിരെ തമിഴ്നാട്ടിലെ ഡോക്ടര്‍മാര്‍ രംഗത്ത്. ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണാഹ്വാനവുമായി ഡോക്ടര്‍മാര്‍ എത്തിയത്.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സംസ്ഥാന ഘടകമാണ് ചിത്രത്തെ എതിര്‍ക്കുന്നത്.

പലരും സാമൂഹിക മാധ്യമങ്ങളില്‍ കൂടി ചിത്രത്തിന്‍റെ പൈററ്റഡ് കോപ്പിയുടെ ലിങ്ക് ഷെയര്‍ ചെയ്യുകയും ചിത്രം ബഹിഷ്കരിക്കണമെന്ന് ഡോക്ടര്‍മാരോടും മറ്റു മെഡിക്കല്‍ മേഖലയിലുള്ളവരോടും ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന് വേണ്ടി പണം ചിലവഴിക്കരുതെന്നും സിനിമ കാണരുതെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്.

ചിത്രത്തിനെതിരെ നിയമപരമായി നീങ്ങാതെ നിശബ്ദ സമരമാണ് നടത്തുന്നതെന്നും ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത് വഴി ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എന്‍ രവിശങ്കര്‍ പറഞ്ഞു.ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ധാരാളം വിവാദങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് ചിത്രത്തിനെതിരെ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button