അടുത്തിടെ മലയാള സിനിമ സ്വന്തമാക്കിയ നായികയാണ് അനു സിത്താര.ഒരു ഗ്രാമീണ പെൺകുട്ടിയുടെ സവിശേഷതകള്‍ എല്ലാമുള്ള അനു ചുരുങ്ങിയ കാലംകൊണ്ട് ഒരുപിടി നല്ല ചിത്രങ്ങളാണ് നേടിയെടുത്തത്. അതൊരു ഭാഗ്യമായി താരം കരുതുന്നു.തന്‍റെ സിനിമ ജീവിതത്തെക്കുറിച്ച് അനു പറയുന്നതിങ്ങനെ.
ഹാപ്പി വെഡ്ഡിംഗിലെ ഷാഹിനയെന്ന കഥാപാത്രമായി ക്യാമറയുടെ മുന്നിലെത്തുമ്പോൾ ടെന്‍ഷനായിരുന്നു. പിന്നെ സിദ്ധിഖ് സാറിന്‍റെ ഫുക്രിയിലും അച്ചായന്‍സിലും സര്‍വ്വോപരി പാലാക്കാരനിലും നല്ല കഥാപാത്രങ്ങള്‍ തന്നെയായിരുന്നു.ഓരോ കഥാപാത്രങ്ങളെ ലഭിക്കുമ്പോഴും ആ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് പഠിക്കാറുണ്ട്.
ഓരോ സിനിമകളും എനിക്ക് ഓരോ പാഠങ്ങളാണ്. പിന്നെ എനിക്ക് ഇഷ്ടപ്പെടാത്ത കഥാപാത്രമാണെങ്കില്‍ ഞാന്‍ ഡേറ്റ് നല്‍കാറില്ല.ചിത്രത്തിലെ വസ്ത്ര ധാരണം പ്രധാന ഘടകമാണ്. മോഡേണ്‍ ഡ്രസ് ഒരിക്കലും എനിക്കു ചേരില്ല. ഇതിന്‍റെ പേരില്‍ ചില സിനിമകള്‍ എനിക്കു നഷ്ടമായിട്ടുണ്ട്. എനിക്കതില്‍ വിഷമമില്ല. കാരണം ക്യാരക്ടര്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന നിലപാടാണ് എന്‍റെ.
Post Your Comments