CinemaComing SoonIndian CinemaLatest NewsMollywood

മായാനദിയുമായി ആഷിക് അബു

റാണി പദ്മിനി എന്ന ചിത്രത്തിന് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമണിയുകയാണ് ആഷിക് അബു.ടോവിനോ നായകനായെത്തുന്ന മായാനദി എന്ന ചിത്രത്തിലൂടെയാണ് ആഷിക് അബു തിരികെയെത്തുന്നത്.ആഷിക്കും ടോവിനോയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകത കൂടി മായാനദിയ്ക്ക് ഉണ്ട്.ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായെത്തിയ ഐശ്വര്യ ലക്ഷമിയാണ് മായാനദിയില്‍ നായിക.മാത്തനും അപ്പുവും എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ടൊവിനോയും ഐശ്വര്യയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അമല്‍ നീരദിന്റെ കഥയ്ക്ക് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.ചിത്രം ഡിസംബര്‍ 22 നു റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.ആഷിക് അബു എന്ന സംവിധായകന്റെ ഒരു ഗംഭീര തിരിച്ചു വരവാകും ഈ ചിത്രം എന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments


Back to top button