KollywoodLatest NewsMovie Gossips

ഗ്ലാമറസ് ആകാനും വേണമെങ്കിൽ ചുംബിക്കാനും തയ്യാറായ തെന്നിന്ത്യൻ നായിക

ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുന്നതിനേക്കുറിച്ച് സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാര്‍ത്തിയുടെ നായിക രാകുല്‍ പ്രീത് സിംഗ്. ‘ധീരന്‍ അധികാരം ഓണ്ട്ര് ‘എന്ന പുതിയ തമിഴ് ചിത്രത്തിലാണ് ഈ തെന്നിന്ത്യന്‍ താരം കാര്‍ത്തിയുടെ നായികയാകുന്നത്.

ഗ്ലാമറും സിനിമയും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്ന് രാകുല്‍ പ്രീത് സിംഗ് പറഞ്ഞു . ഗ്ലാമര്‍ ഇല്ലെങ്കില്‍ സിനിമയില്ല. നടിമാര്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ഇഷ്ടപ്പെടു എന്നാണ് താരം പറയുന്നത്.ചുംബനത്തേയും രാകുല്‍ പ്രീത് ന്യായീകരിക്കുന്നുണ്ട്.കഥയ്ക്ക് ആവശ്യമെങ്കില്‍ ഇഷ്ടം പോലെ ചുംബിക്കാന്‍ തയാറാണ്. എന്നാല്‍ അത് ആഭാസകരമായ രീതിയില്‍ ആകരുത്. ചിലര്‍ സിനിമയുടെ പരസ്യങ്ങള്‍ക്കായി ചുംബന രംഗങ്ങള്‍ തിരുകിക്കയറ്റാറുണ്ട്, അത്തരം ചുംബന രംഗങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും രാകുല്‍ പ്രീത് പറഞ്ഞു.

ഞാൻ സിനിമയെ ഒരുപാട് സ്നേഹിക്കുന്നു അതുകൊണ്ടുതന്നെ അഭിനയത്തെ ഗൗരവമായി കാണുന്നുമുണ്ട്. വലിയ ബജറ്റില്‍ വലിയ  താരങ്ങളെ വച്ച് എടുക്കുന്ന സിനിമ പരാജയപ്പെടുകയും ചെറിയ ബജറ്റില്‍ പുതുമുഖങ്ങളെ അണിനിരത്തി എടുക്കുന്ന സിനിമകള്‍ ബോക്‌സ് ഓഫീസ് വിജയം നേടുകയും ചെയ്യുന്നു. ഇതാണ് സിനിമ ലോകം. ഒരു മലയാളം സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാകുല്‍ പ്രീത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button