CinemaGeneralKollywoodLatest NewsNEWSWOODs

നടിമാര്‍ക്ക് നേരെ അധിക്ഷേപം; രൂക്ഷ വിമര്‍ശനവുമായി നടി ഖുശ്ബു

ബോളിവുഡ് റിയാലിറ്റി ഷോ ബിഗ് ബോസിലെ മത്സരാര്‍ഥിയായ ഹിന ഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ഖുശ്ബു. ആരാധകരെ കയ്യിലെടുക്കാനും സിനിമയില്‍ പിടിച്ചു നില്‍ക്കാനും തെന്നിന്ത്യന്‍ നായികമാര്‍ക്ക് അല്‍പ വസ്ത്രധാരണവും ഗ്ലാമറസും ആകണം എന്ന് ഹീന പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഖുശ്ബു രംഗത്തെത്തിയത്. എങ്ങനെ മാന്യത പുലര്‍ത്തണമെന്ന കാര്യത്തില്‍ തെന്നിന്ത്യയില്‍ നിന്ന് ഹിന ഖാന്‍ പാഠം പഠിക്കണമെന്ന് ഖുശ്ബു പറഞ്ഞു.

ഹിനാ ഖാന്റെ പരാമര്‍ശം വിവാദമാകുകയാണ്. ഇതിനെതിരെ പ്രതികരണവുമായി നേരത്തെ ഹന്‍സിക രംഗത്ത് എത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ മേഖലയെ ഇത്തരത്തില്‍ തരംതാഴ്ത്താന്‍ ഹീനയ്ക്ക് എങ്ങനെയാണ് സാധിക്കുന്നതെന്ന് ഹന്‍സിക ചോദിച്ചു. പല ബോളിവുഡ് നടിമാരും അഭിനയം തുടങ്ങിയതും ഇപ്പോഴും അഭിനയിക്കുന്നതും തെന്നിന്ത്യന്‍ സിനിമകളിലാണെന്ന് അവര്‍ക്കറിയാത്തതാണോ. ഞങ്ങളെ തരം താഴ്ത്താന്‍ ശ്രമിച്ച നിങ്ങളോട് പരിഹാസം മാത്രമെന്നും ഹന്‍സിക പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button