CinemaKollywoodNEWS

ഗൗതം മേനോന്‍ ചിത്രത്തില്‍ കോളിവുഡിന്‍റെ ഭാഗ്യനായിക!

തമിഴില്‍ ഒട്ടേറെ നായികമാരെ പരിചയപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് ഗൗതം മേനോന്‍. സമീപ കാലത്തായി ഇറങ്ങിയ ഗൗതം മേനോന്‍ ചിത്രങ്ങള്‍ ഒന്നും തന്നെ തിയേറ്ററില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നില്ല. തെന്നിന്ത്യയിലെ ഭാഗ്യനായിക അനുഷ്കയെ കേന്ദ്രകഥാപാത്രമാക്കി ഗൗതം മേനോന്‍ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നതായാണ് വിവരം. അഭിനയ സാധ്യതയുള്ള ശക്തമായ സ്ത്രീ കഥാപാത്രമാണിതെന്നാണ് സൂചന. ‘എന്നൈ അറിന്താല്‍’ എന്ന ഗൗതം മേനോന്‍ ചിത്രത്തില്‍ അനുഷ്കയായിരുന്നു നായിക.

shortlink

Related Articles

Post Your Comments


Back to top button