CinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

അജിത് ഫ്രം അറുപ്പുക്കോട്ടൈയുമായി നാദിര്‍ഷ

യുവതരനിരയിലെ ശ്രദ്ധേയനായ സംവിധായകനാണ് നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ തന്റെ സംവിധാന മികവ് പ്രകടിപ്പിച്ച നാദിര്‍ഷ കൊളിവുഡിലേയ്ക്ക്.

അജിത് ഫ്രം അറുപ്പുക്കോട്ടൈ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കുകയാണ് നാദിര്‍ഷ. മലയാളത്തില്‍ നാദിര്‍ഷ ഒരുക്കിയ കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ റീമേക്കാണ് അജിത് ഫ്രം അറുപ്പുക്കോട്ടൈ. ചിത്രത്തില്‍ പുതുമുഖമാണ് നായകനാകുന്നത്.

ഇതിനായി വിജയ് ടിവിയിലെ ഒരു അവതാരകനെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം സത്യരാജും സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും ചെയ്യുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button