CinemaKollywoodNEWS

തമിഴ് ഹിറ്റ്മേക്കര്‍ക്കൊപ്പം സൂര്യയുടെ അടുത്ത ചിത്രം വരുന്നു!

സൂര്യയുടെ 36-ആമത് ചിത്രം കോളിവുഡിലെ ഹിറ്റ്മേക്കര്‍ക്കൊപ്പം, വളരെ സെലക്ടീവായി ചിത്രങ്ങള്‍ തെരഞ്ഞെടുക്കാറുള്ള സൂര്യ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘കാതല്‍ കൊണ്ടെന്‍’ പോലെയുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സെല്‍വ രാഘവനൊപ്പമാണ് സൂര്യയുടെ ബിഗ്സ്ക്രീനിലേക്കുള്ള അടുത്ത ആഗമനം.

അടുത്ത വര്‍ഷം ജനുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യ, സെല്‍വ രാഘവനുമായി ഒരു ചിത്രം ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളും ഏറെയാണ്‌. 2018-ലെ ദീപാവലി റിലീസ് ആയിട്ടാകും ഈ ചിത്രം തിയേറ്ററുകളിലെത്തുക.

shortlink

Related Articles

Post Your Comments


Back to top button