CinemaGeneralLatest NewsNEWSTollywoodWOODs

പുതിയ രാഷ്‍ട്രീയ പാർട്ടിയുമായി സൂപ്പര്‍താരം

സിനിമാക്കാര്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. ജയലളിത, കുശ്ബു, പ്രഭു, ശരത് കുമാര്‍, ബാലകൃഷ്ണ എന്ന് തുടങ്ങി തമിഴിലും തെലുങ്കിലുമായി ധാരാളം താരങ്ങള്‍ രാഷ്ട്രീയത്തിലുണ്ട്. ഇപ്പോള്‍ പുതിയ പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേയ്ക്ക് കടന്നിരിക്കുകയാണ് കന്നഡ സൂപ്പർ താരം ഉപേന്ദ്ര.

തന്റെ പുതിയ രാഷ്‍ട്രീയ പാർട്ടി താരം പ്രഖ്യാപിച്ചു. കർണാടക പ്രഗ്ന്യാവന്ത ജനത പക്ഷ എന്നാണ് പാർട്ടിയുടെ പേര്. സാധാരണക്കാർക്ക് വേണ്ടിയാണ് തന്റെ പാർട്ടിയെന്നും രാഷ്ട്രീയത്തിൽ സുതാര്യ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും പാർട്ടി പ്രഖ്യാപിച്ച് ഉപേന്ദ്ര പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്നും ഉപേന്ദ്ര പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments


Back to top button