BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

ഷാരൂഖ് ഖാന്‍ തന്റെ അഞ്ച് ചിത്രങ്ങളില്‍ നിന്നും ഐശ്വര്യ റായിയെ ഒഴിവാക്കിയതിനു കാരണം..!

 

അഭിഷേക് ബച്ചനുമായുള്ള വിവാഹ ജീവിതത്തിലേയ്ക്ക് കടന്നതുമുതല്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താര സുന്ദരി ഐശ്വര്യ റായി സിനിമയിലേയ്ക്ക് മടങ്ങി വരുന്നു. തിരിച്ചുവരവില്‍ മികച്ച കഥകള്‍ മാത്രമാണ് ഐശ്വര്യ തിരഞ്ഞെടുക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നുവെന്നു വാര്‍ത്തകള്‍ വരുന്നുണ്ട്.

ഷാരൂഖ് ഖാനും ഐശ്വര്യയുംമികച്ച ജോഡികളാണെന്നു മുഹബത്തെയ്ന്‍ മുതല്‍ ദേവദാസ് വരെയുള്ള ചിത്രങ്ങളിലൂടെ തെളിയിച്ചവരാണ്. അതുകൊണ്ട് തന്നെ ആ ജോഡി വീണ്ടുമെത്തുന്നതിനായി ആരാധകര്‍ കാത്തിരിക്കുന്നു. എന്നാല്‍ മുന്പ് തന്റെ അഞ്ച് ചിത്രങ്ങളില്‍ നിന്നും ഷാരൂഖ് ഐശ്വര്യയെ ഒഴിവാക്കിയിട്ടുണ്ട്.
അതിന് പിന്നില്‍ ശക്തമായ ഒരു കാരണവുമുണ്ടായിരുന്നു. ഐശ്വര്യ സല്‍മാനുമായി പ്രണയത്തിലായിരുന്ന കാലത്താണ് സംഭവം. ഒരിക്കല്‍ താരത്തിന്റെ കാമുകനായ സല്‍മാന്‍ ഖാന്‍ ചല്‍ത്തെ ചല്‍ത്തെയുടെ സെറ്റില്‍ വെച്ച്‌ പ്രശ്നം ഉണ്ടാക്കിയതോടെ ചിത്രത്തില്‍ നിന്നും ഐശ്വര്യയെ മാറ്റുകയും നായികയായി റാണി മുഖര്‍ജിയെ പരിഗണുക്കുകായും ചെയ്തിരുന്നു. കൂടാതെ മറ്റു പല ചിത്രങ്ങളിലും ഇതിനെ തുടര്‍ന്ന് ഐശ്വര്യയെ ഷാരൂഖ് ഒഴിവാക്കി.

shortlink

Related Articles

Post Your Comments


Back to top button