CinemaMollywoodNEWSUncategorized

പുലിമുരുകനില്‍ മോഹന്‍ലാല്‍ പ്രതിഫലം വാങ്ങിച്ചത് അവസാന നിമിഷം; ടോമിച്ചന്‍ മുളകുപാടം

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച പുലിമുരുകന്‍ പ്രേക്ഷകര്‍ക്ക് എന്നും ഒരു അത്ഭുതമാണ്. മികച്ച ടെക്നിക്കല്‍ ടീം അണിനിരന്ന ചിത്രത്തിന്റെ പ്രധാന സവിശേഷത പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ സംഘട്ടന രംഗങ്ങള്‍ ആയിരുന്നു. മോഹന്‍ലാലിന്‍റെ താരമൂല്യത്തെ നന്നായി പ്രയോജനപ്പെടുത്തിയ ചിത്രം മലയാള സിനിമയുടെ ബോക്സോഫീസില്‍ ആദ്യമായി നൂറു കോടിയെന്ന ചരിത്രം കുറിച്ചു. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. എല്ലാവരുടെയും സഹകരണമാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിനു പിന്നിലെന്ന് അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ടോമിച്ചന്‍ വ്യക്തമാക്കി.

“12 കോടിയില്‍ ചെയ്യാനിരുന്ന സിനിമയ്ക്ക് 30 കോടിയോളം ചെലവായി. അതിനു മുന്‍പുള്ള എന്റെ നാല് ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. പുലിമുരുകനില്‍ ഞാന്‍ തകരുമെന്ന് ആയിരുന്നു പലരും കരുതിയത്. ആ സമയം ഞാന്‍ ചെറിയ സാമ്പത്തിക ഞെരുക്കതിലായിരുന്നു. പല സുഹൃത്തുക്കളുടെയും സാമ്പത്തിക സഹായം ഉണ്ടായതു കൊണ്ടാണ് എനിക്ക് പുലിമുരുകന്‍ വിചാരിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും നന്നായി സഹകരിച്ചു. പ്രതിഫലം പോലും മോഹന്‍ലാല്‍ അവസാനമാണ് വാങ്ങിയത്”.

shortlink

Related Articles

Post Your Comments


Back to top button