BollywoodGeneralNEWSUncategorized

ഐശ്വര്യയിലെ അമ്മയെ സല്യൂട്ട് ചെയ്യുന്നു ; അഭിഷേക് ബച്ചന്‍

മകള്‍ ആരാധ്യ വന്നതിനു ശേഷം ഐശ്വര്യ സിനിമയൊക്കെ മറന്നു തുടങ്ങിയിരുന്നുവെന്ന് അഭിഷേക് ബച്ചന്‍. ആദ്യ പരിഗണന ആരാധ്യയ്ക്കാണ്. ഇന്ന് ഐശ്വര്യയുടെ ജീവിതം മകള്‍ക്ക് വേണ്ടിയാണ് അതുകൊണ്ടാണ് അവളുടെ കരിയറൊക്കെ പിന്നിലേക്ക്‌ പോയത്, അഭിഷേക് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

“ഐശ്വര്യ റായിയുടെ സൗന്ദര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അഭിഷേക് മറുപടി നല്‍കി. ഈ വയസ്സിലും സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതുമായി ബന്ധപ്പട്ട് പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു സൗന്ദര്യ സംരക്ഷണത്തിനായി ജിമ്മില്‍ പോയെന്നും, സര്‍ജറികള്‍ നടത്തിയെന്നുമായിരുന്നു പലരുടെയും വാദം. അതിലൊന്നും യാതൊരു അടിസ്ഥാനവുമില്ല, ആരാധ്യ ജനിച്ചതിനു ശേഷം അവളുടെ ശരീരം തടിച്ചുവെന്നതരത്തില്‍ പ്രചരിച്ച വാര്‍ത്ത ഏറെ വേദനിപ്പിച്ചു.” 
ആഷ് ശരിക്കുമൊരു സൂപ്പര്‍ മോം ആണ്. അഭിഷേക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button