KollywoodLatest NewsTollywood

ക്രിക്കറ്റ് താരത്തെ പ്രണയിച്ച ദേവസേന

തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള താരമാണ് അനുഷ്ക ഷെട്ടി.ബാഹുബലി എന്ന വമ്പൻ ചിത്രത്തിന് ശേഷം പ്രഭാസും അനുഷ്‌കയും തമ്മിൽ വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്തകളും എത്തി.സ്‌ക്രീനിലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ ജീവിതത്തിലും ഒരുമിക്കണമെന്നായിരുന്നു പ്രേക്ഷകരും ആഗ്രഹിച്ചത്. ഒടുവിൽ കാര്യങ്ങള്‍ വ്യക്തമാക്കി പ്രഭാസ് രംഗത്ത് വന്നതോടെയാണ് ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമായത്.

പ്രമുഖ തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അനുഷ്ക തന്‍റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്.ഇന്ത്യയുടെ വന്‍മതിലെന്നറിയപ്പെടുന്ന ക്രിക്കറ്റ് താരമായ രാഹുല്‍ ദ്രാവിഡിനോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് താരം പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാള്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനോട് ചെറുപ്പം മുതലേ പ്രത്യേക ഭ്രമം ആയിരുന്നെന്നും ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി പ്രണയത്തിലായിട്ടുണ്ടെന്നുമാണ് അനുഷ്‌ക പറഞ്ഞത്. ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്നറിയാനുള്ള ചോദ്യത്തിനുള്ള താരത്തിന്‍റെ മറുപടിയായിരുന്നു ഇത്.

shortlink

Related Articles

Post Your Comments


Back to top button