ബി.ഉണ്ണികൃഷ്ണന്-മോഹന്‍ലാല്‍ ടീം ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ‘മാടമ്പി’. കുടുംബ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ബോക്സോഫീസ് വിജയമായിരുന്നു. എം.ജയചന്ദ്രന് ഒരുക്കിയ ഗാനങ്ങളായിരുന്നു ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ‘അമ്മ മഴക്കാറിനു കണ് നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു’ എന്ന ഗിരീഷ് പുത്തഞ്ചേരി എഴുതിയ മാടമ്പിയിലെ ഗാനം എവര്‍ഗ്രീന്‍ ഹിറ്റായി മാറുകയായിരുന്നു. യേശുദാസ് ആലപിച്ച ചിത്രത്തിലെ ഈ ഗാനത്തിന് ചുണ്ടനക്കാന്‍ കഴിയുമോ എന്ന് മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണനോട് അന്ന് ചോദിച്ചിരുന്നു. പക്ഷെ ബി ഉണ്ണികൃഷ്ണന് മോഹന്‍ലാലിന്റെ ആഗ്രഹം മാന്യമായ മറുപടിയോടെ നിരസിക്കുകയായിരുന്നു.
ഒടുവിലിതാ മറ്റൊരു ബി ഉണ്ണികൃഷ്ണന് ചിത്രത്തിലൂടെ മോഹന്‍ലാല്‍ അതേ ആഗ്രഹം വര്‍ഷങ്ങള്‍ക്ക് ശേഷം നിറവേറ്റിയിരിക്കുകയാണ്. വില്ലനില്‍ യേശുദാസ് ആലപിച്ച ‘കണ്ടിട്ടും കണ്ടിട്ടും’ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ ലിപ്മൂവ്മെന്റ് നല്‍കിയത്.
Post Your Comments