BollywoodCinemaNEWS

അവള്‍ ശരീരം വ്യക്തമാകുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം

ചില വേഷങ്ങള്‍ വേണ്ടെന്നു വെച്ചത് അവളുടെ സിനിമാ കരിയറിനെ നന്നായി ബാധിച്ചിട്ടുണ്ടെന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മാതാവ്‌ മധു ചോപ്ര. ഡെക്കാന്‍ ക്രോണിക്കലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മകളുടെ ഭൂതകാല സിനിമാ വിശേഷത്തിന്റെ കഥ മധു ചോപ്ര പങ്കുവച്ചത്.

സിനിമാ രംഗത്തേയ്ക്ക് വരുമ്പോള്‍ പതിനേഴ് വയസ്സായിരുന്നു പ്രിയങ്കയ്ക്ക് പ്രായം. ഒരിക്കല്‍ ഒരാള്‍ അവളോട്‌ ചോദിച്ചു, ഞാന്‍ കഥ പറയുമ്പോള്‍ അമ്മ മുറിയുടെ പുറത്തിരിക്കുമോ എന്ന്. എന്റെ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്ത കഥയാണെങ്കില്‍ ആ കഥ എനിക്ക് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു അവളുടെ മറുപടി. നല്ലൊരു പ്രോജക്റ്റായിരുന്നു അത്. എന്നിട്ടും പ്രിയങ്ക അത് സ്വീകരിച്ചില്ല.

“പേരിനു മാത്രമുള്ള ഒരു വസ്ത്രം ധരിക്കണം എന്നാണു സംവിധായകന്‍ പറഞ്ഞിട്ടുള്ളതെന്നു പിന്നീടു ഒരു ഡിസൈനര്‍ അവളോട്‌ വ്യക്തമാക്കി. മനോഹരമായ ഉടല്‍ കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു ലോക സുന്ദരിയെ ക്യാമറയ്ക്ക് മുന്നില്‍ കിട്ടിയിട്ട് എന്തു കാര്യം എന്നതായിരുന്നു സംവിധായകന്റെ ചോദ്യം. ഇതുപോലുള്ള ആവശ്യങ്ങൾക്ക് വഴങ്ങാതിരുന്നതു കാരണം അവൾക്ക് പത്ത് സിനിമകളാണ് നഷ്ടമായത്. എല്ലാം നല്ല ചിത്രങ്ങള്‍.പക്ഷേ അവള്‍ അതൊന്നും കാര്യമാക്കിയില്ല.” മധു ചോപ്ര പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button