GeneralNEWS

വിജയ്‌ക്കൊപ്പമുള്ള ചിത്രം; പൊട്ടിത്തെറിച്ച് അലീഷ

സ്വന്തം പ്രൊഫൈല്‍ ചിത്രങ്ങള്‍ പോലും കട്ടെടുക്കുന്ന സമൂഹമാണ്‌ ഇവിടുള്ളതെന്നു ബൈക്കിംഗ് റേസിംഗ് ചാമ്പ്യയായ അലീഷ അബ്ദുള്ള. കഴിഞ്ഞ ദിവസം അലീഷ സൂപ്പര്‍ താരം വിജയ്ക്കൊപ്പം ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ഇതേ ഫോട്ടോ വാട്സ് ആപിന്റെ പ്രൊഫൈല്‍ ചിത്രമായി അലീഷ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെ വിജയ്‌ക്കൊപ്പം നില്‍ക്കുന്ന അലീഷയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 
“നമുക്ക് ഇവിടെ സ്വകാര്യതയില്ല. പലരും നമ്മുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ വരെ മോഷ്ടിക്കുന്നു, ഇതൊക്ക എന്തിനു വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നും” അലീഷ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button