BollywoodCinemaGeneralNEWS

ഇവരുടെ സിനിമകളില്‍ നിന്ന് ഞാന്‍ ജനങ്ങളെ രക്ഷിക്കുന്നു, അതിന്‍റെ പകയാണ് ഇവര്‍ക്കുള്ളത്

കെ.ആര്‍.കെ എന്ന കമാല്‍.ആര്‍.ഖാന്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വീണ്ടും രംഗത്ത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ്‌, ആമിര്‍, സല്‍മാന്‍ എന്നിവരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് കെ.ആര്‍.കെ രംഗത്തെത്തിയത്. മൂവരും ചേര്‍ന്നു തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലതാക്കിയെന്ന് കെ.ആര്‍.കെ ആരോപിച്ചു. ഇവരുടെ സിനിമകള്‍ കാണുന്നതില്‍ നിന്നും ഞാന്‍ ജനങ്ങളെ രക്ഷിക്കുന്നു, അതിന്റെ പകയാണ് ഇവര്‍ക്ക് എന്നോടുള്ളതെന്നും കെ.ആര്‍.കെ വിശദീകരിച്ചു. താന്‍ ഉള്‍പ്പടെയുള്ള സിനിമാ നിരൂപകരെ തുടച്ചു നീക്കുമെന്ന് ഷാരൂഖ്‌ ഒരു പ്രമുഖ സംവിധായകനോട് പറഞ്ഞതായി കെ.ആര്‍.കെ വ്യക്തമാക്കി. ആമിര്‍ ഖാന്‍റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലായിരുന്നു കെ.ആര്‍,കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. ഷാരൂഖ്‌, ആമിര്‍, സല്‍മാന്‍ തുടങ്ങിയ താരങ്ങള്‍ നല്ല സിനിമകള്‍ ചെയ്തു തന്നെ നിശബ്ദമാക്കട്ടെയെന്നും കെ.ആര്‍.കെ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button